Sunday, 6 December 2015

കഥാലയം

C.ട.മുരളി ബാബു സ്മാരക ട്രസ്റ്റായ " മുരളിക " യുടെ നേതൃത്വത്തിൽ നടന്ന ജില്ല തല ചെറുകഥ മത്സരം-"കഥാലയം"  ഡിസംബർ 6 ന് കാലത്ത് 10 മണിക്ക് ,തൃശൂർ  വിവേകോദയം ബോയ്സ് സ്കൂളിൽ വെച്ച് പ്രശസ്ത കഥാകൃത്ത് വൈശാഖൻ മാസ്റ്റർ "ചെറുകഥ എങ്ങിനെ എഴുതാം" എന്ന് വിവരിച്ചു  കൊണ്ട് ഉദ്ഘാടനം ചെയ്തു.മുരളിക ട്രസ്റ്റ് പ്രസിഡണ്ട് കെ.വി.ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സെക്രട്ടറി സുരേഷ് ബാബു മാസ്റ്റർ ട്രസ്റ്റിനെ കുറിച്ചും,മത്സര നിബന്ധനകളെ കുറിച്ചും സംസാരിച്ചു. വൈ. പ്രസിഡണ്ട് സജീവ് മാസ്റ്റർ സ്വാഗതവും ട്രഷറർ ജോണി.C.T. നന്ദിയും പറഞ്ഞു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് കഥാലയത്തിൽ പങ്കെടുത്ത 36 കുട്ടികൾക്ക് ശ്രീ . C. S.മുരളി ബാബു രചിച്ച "മഴക്കാടുകൾ " എന്ന ചെറുകഥ സമാഹാരവും സർട്ടിഫിക്കറ്റും C .ട.മുരളി ബാബുവിന്റെ പത്നി സുവർണ്ണലത സമ്മാനിച്ചു. സമ്മാനാർഹമായ കൃതികൾ പിന്നീടു് പരസ്യപ്പെടുത്തുന്നതായിരിക്കും.