C.ട.മുരളി ബാബു സ്മാരക ട്രസ്റ്റായ " മുരളിക " യുടെ നേതൃത്വത്തിൽ നടന്ന
ജില്ല തല ചെറുകഥ മത്സരം-"കഥാലയം" ഡിസംബർ 6 ന് കാലത്ത് 10 മണിക്ക് ,തൃശൂർ വിവേകോദയം ബോയ്സ് സ്കൂളിൽ വെച്ച് പ്രശസ്ത
കഥാകൃത്ത് വൈശാഖൻ മാസ്റ്റർ "ചെറുകഥ എങ്ങിനെ എഴുതാം" എന്ന് വിവരിച്ചു കൊണ്ട്
ഉദ്ഘാടനം ചെയ്തു.മുരളിക ട്രസ്റ്റ് പ്രസിഡണ്ട് കെ.വി.ജോസിന്റെ അദ്ധ്യക്ഷതയിൽ
ചേർന്ന ഉദ്ഘാടന യോഗത്തിൽ സെക്രട്ടറി സുരേഷ് ബാബു മാസ്റ്റർ ട്രസ്റ്റിനെ
കുറിച്ചും,മത്സര നിബന്ധനകളെ കുറിച്ചും സംസാരിച്ചു. വൈ. പ്രസിഡണ്ട് സജീവ്
മാസ്റ്റർ സ്വാഗതവും ട്രഷറർ ജോണി.C.T. നന്ദിയും പറഞ്ഞു. തൃശൂർ ജില്ലയിലെ
വിവിധ സ്കൂളുകളിൽ നിന്ന് കഥാലയത്തിൽ പങ്കെടുത്ത 36 കുട്ടികൾക്ക് ശ്രീ . C. S.മുരളി ബാബു രചിച്ച "മഴക്കാടുകൾ " എന്ന ചെറുകഥ സമാഹാരവും സർട്ടിഫിക്കറ്റും C .ട.മുരളി ബാബുവിന്റെ പത്നി സുവർണ്ണലത
സമ്മാനിച്ചു. സമ്മാനാർഹമായ കൃതികൾ പിന്നീടു് പരസ്യപ്പെടുത്തുന്നതായിരിക്കും.
Sunday, 6 December 2015
Saturday, 21 November 2015
കഥാലയം -ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് കഥാ രചന മത്സരം
സ്കൂൾ കാമ്പുസ്സുകളിലെ രചനാ വൈഭവങ്ങളെ കണ്ടെത്തി അംഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക എനീ ലക്ഷ്യങ്ങളോടെ മുരളിക ട്രസ്റ്റ് ഈ വർഷം ജില്ലയിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി കഥാലയം ഒരുക്കുന്നു. ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് കഥാ രചന മത്സരം 2015 ഡിസംബർ 6 നു കാലത്ത് 10 മണിക്ക് തൃശൂർ വിവേകോദയം സ്കൂളിലാണ് വേദി. ശ്രീ. വൈശാഖൻ മാസ്റ്ററുടെ ഉദ്ഘാടന ക്ലാസ്സ് സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്ക് നല്ല അനുഭവമാകും. തുടർന്ന് തത്സമയം ലഭിക്കുന്ന വിഷയത്തിൽ 2 മണിക്കൂർ സമയം ഉപയോഗിച്ച് കുട്ടികൾ കഥാരചന നടത്തുന്നു. മികച്ച കഥകൾക്ക് 3000,2000,1000 എന്നിങ്ങനെ ക്യാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന 10 കഥകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. അവാർഡുകൾ സ്കൂൾ അധികൃതരുടെ അനുവാദം ലഭിച്ചാൽ സ്കൂൾ വേദിയിൽ വന്നു നല്കുന്നതായിരിക്കും.
Monday, 21 September 2015
ഹരി: ശ്രീഗണപതയേ നമ: - ചെറുകഥ ആസ്വാദന മത്സരം
ശ്രീ . സി എസ് മുരളി ബാബുവിന്റെ ഹരി: ശ്രീഗണപതയേ നമ: എന്ന കഥക്ക് ആസ്വാദനം തയ്യാറാക്കുന്നതിനുള്ള മത്സരം ഹൈ സ്കൂൾ വിദ്യാർത്ഥികല്ക്കായി സംഘടിപ്പിക്കുന്നു.രണ്ട് പേജിൽ കവിയാതെ ആസ്വാദനം തയ്യാറാക്കി താഴെകാണുന്ന വിലാസത്തിൽ ഹെഡ് മാസ്റ്റരുടെ മേലോപ്പോടുകൂടി സെക്രെടറിക്ക് ഡിസംബർ 31 നകം അയച്ചു തരേണ്ടതാണ്. മികച്ച ആസ്വാദനക്കുറി പ്പുകൾക്ക് 1000,500,300 എന്നിങ്ങനെ ക്യാഷ് അവാർഡും ശില്പവും ലഭിക്കും.
മുരളിക
മുരളിബാബുവിന്റെ സൃഷ്ടികളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള
ഓർമകളുടെയും ജാലകം അനുവാചകർക്കുമുമ്പിൽ തുറന്നിടാനും പുതിയകാലത്തിന്റെ രചനാവൈഭവങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും 'മുരളിക' എന്നപേരിൽ ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നു
ഓർമകളുടെയും ജാലകം അനുവാചകർക്കുമുമ്പിൽ തുറന്നിടാനും പുതിയകാലത്തിന്റെ രചനാവൈഭവങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും 'മുരളിക' എന്നപേരിൽ ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നു
Wednesday, 9 September 2015
സ്മൃതിമുരളി
സെപ്റ്റംബർ 9
(ചിങ്ങത്തിലെ പൂയം നക്ഷത്രം) മുരളിബാബുവിന്റെ ശ്രാദ്ധ ദിനം ......
ഡോ. ഗീത സുരാജ് ദീപം തെളിയിച്ച് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജിത്കുമാർ ഉദ്ഘാടനം ചെയ്ത 'മുരളിക ട്രസ്റ്റ് 'ൻറെ 'സ്മൃതിമുരളി' സംഗമവേദിയിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തു കൂടി അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ചു....
(ചിങ്ങത്തിലെ പൂയം നക്ഷത്രം) മുരളിബാബുവിന്റെ ശ്രാദ്ധ ദിനം ......
ഡോ. ഗീത സുരാജ് ദീപം തെളിയിച്ച് മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജിത്കുമാർ ഉദ്ഘാടനം ചെയ്ത 'മുരളിക ട്രസ്റ്റ് 'ൻറെ 'സ്മൃതിമുരളി' സംഗമവേദിയിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തു കൂടി അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ചു....
Thursday, 3 September 2015
ഗ്രാമസങ്കീർത്തനം
കുലം തനത് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1,2,3 തിയതികളിൽ നടന്ന 'തുമ്പക്കുടം' എന്ന ഓണാഘോഷപരിപാടിയിൽ മുരളിക ട്രസ്റ്റ് 'ഗ്രാമസങ്കീർത്തനം' എന്ന സി എസ് മുരളിബാബുവിന്റെ നാടകം അവതരിപ്പിച്ചു.
Monday, 31 August 2015
മുരളിക ട്രസ്റ്റ് വാർഷിക സമ്മേളനം
ശ്രീ .സി.എസ് മുരളിബാബു അനുസ്മരണവും മുരളിക വാര്ഷിക സമ്മേളനവും 2015 സെപ്റ്റംബർ 9 ന് വൈകീട്ട് 5 മണിക്ക് ആര്യപാടം ' പകലവീട്ടിൽ' വച്ച് കൂടുന്നു.
മെമ്പർമാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇതൊരു അറിയിപ്പായി കണ്ട് പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.
(യോഗസ്ഥലത്ത് മെമ്പർഷിപ്പ് ചേരുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.)
Subscribe to:
Posts (Atom)