സ്കൂൾ കാമ്പുസ്സുകളിലെ രചനാ വൈഭവങ്ങളെ കണ്ടെത്തി അംഗീകരിക്കുക , പ്രോത്സാഹിപ്പിക്കുക എനീ ലക്ഷ്യങ്ങളോടെ മുരളിക ട്രസ്റ്റ് ഈ വർഷം ജില്ലയിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി കഥാലയം ഒരുക്കുന്നു. ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് കഥാ രചന മത്സരം 2015 ഡിസംബർ 6 നു കാലത്ത് 10 മണിക്ക് തൃശൂർ വിവേകോദയം സ്കൂളിലാണ് വേദി. ശ്രീ. വൈശാഖൻ മാസ്റ്ററുടെ ഉദ്ഘാടന ക്ലാസ്സ് സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്ക് നല്ല അനുഭവമാകും. തുടർന്ന് തത്സമയം ലഭിക്കുന്ന വിഷയത്തിൽ 2 മണിക്കൂർ സമയം ഉപയോഗിച്ച് കുട്ടികൾ കഥാരചന നടത്തുന്നു. മികച്ച കഥകൾക്ക് 3000,2000,1000 എന്നിങ്ങനെ ക്യാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന 10 കഥകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. അവാർഡുകൾ സ്കൂൾ അധികൃതരുടെ അനുവാദം ലഭിച്ചാൽ സ്കൂൾ വേദിയിൽ വന്നു നല്കുന്നതായിരിക്കും.

No comments:
Post a Comment